ക്രിസ്ത്യന്‍ പുരോഹിതരെ തട്ടിക്കൊണ്ടുപോയി
ജയ്പൂര്‍: രണ്ടു ക്രിസ്ത്യന്‍ പുരോഹിതരെ മതമൗലികവാദികള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭരണസമിതിയംഗം സാംസണ്‍ ക്രിസ്ത്യന്‍ ഇതു സംബന്ധിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ജനവരി അഞ്ച് വെള്ളിയാഴ്ച പരാതി നല്കി.
രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ജനവരി നാല് വ്യാഴാഴ്ച രാത്രിയാണ് ആയുധധാരികളായ സംഘം പുരോഹിതരെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഡേവിഡ് മസിഹിനെ കാലുകള്‍ തല്ലിയൊടിക്കപ്പെട്ട നിലയില്‍ ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുരോഹിതരില്‍ രണ്ടാമനായ സൈമണ്‍ സക്കറിയയെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സാംസണ്‍ ക്രിസ്ത്യന്‍ പരാതിയില്‍ പറഞ്ഞു.
ഗുജറാത്തിലെ ഹിമ്മത് നഗറില്‍ നിന്ന് രമേഷ്ഭായി സോളങ്കി എന്നയാളുടെ വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാണ് രണ്ടു പുരോഹിതരും രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ജഹര്‍ ഗ്രാമത്തിലെത്തിയത്. പ്രാര്‍ത്ഥനാസ്ഥലത്ത് അതിക്രമിച്ചു കടന്ന അമ്പതോളം പേരുള്ള ആയുധധാരികളുടെ സംഘം പുരോഹിതന്മാരെ അപമാനിക്കുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
കുറ്റവാളികളെ പിടികൂടാനും സൈമണ്‍ സക്കറിയയെ രക്ഷിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാംസണ്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതിയുടെ പകര്‍പ്പ് ഫാക്സ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications