കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീര്‍ഘദുര ഫോണ്‍ നിരക്കുകള്‍ കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ദീര്‍ഘദൂര ഫോണ്‍ കാളുകളുടെ നിരക്കുകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ജനവരി അഞ്ച് വെള്ളിയാഴ്ചയാണ് വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ ഇക്കാര്യം അറിയിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം 51 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള എസ്ടിഡി കാളുകളുടെ നിരക്ക് രണ്ട് മിനിറ്റില്‍ ഒരു കാള്‍ എന്ന തോതില്‍ കണക്കാക്കും. നിലവിലുള്ള നിരക്കിന്റെ എട്ടില്‍ ഒന്ന് മാത്രമാണിത്. ഈ ദുരപരിധിയിലെ നിരക്ക് ഇപ്പോള്‍ 15 സെക്കന്‍ഡില്‍ ഒരു കാള്‍ ആണ്.

100 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെയുള്ള കാളുകളുടെ നിരക്ക് ഇപ്പോഴുള്ളതിനെക്കാള്‍ പകുതിയായി കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് 30 സെക്കന്‍ഡുകളായിരിക്കും ഈ ദൂരപരിധിയിലെ ഒരു കാളിന്റെ ദൈര്‍ഘ്യം.

ഇനി മുതല്‍ എസ്ടിഡി സൗകര്യമില്ലാത്ത ഉപഭോക്താക്കള്‍ക്കും 200 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ വരുന്ന കാളുകള്‍ വിളിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. നിരക്കുകളില്‍ കുറവ് വരുത്തിയത് ഉപഭോക്താക്കള്‍ക്കുള്ള പുതുവത്സര സമ്മാനമെന്നാണ് പാസ്വാന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് മൂലം ബിഎസ്എന്‍എല്ലിനുണ്ടാകുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാന്‍ വാടക നിരക്ക് കുത്തനെ കൂട്ടേണ്ടി വരും. വാടക നിരക്ക് വര്‍ദ്ധിപ്പിച്ചാലും ഗ്രാമീണ മേഖലയിലെ നിരക്ക് നഗരങ്ങളിലെതിനേക്കാള്‍ കുറവായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X