യുവതിയുടെ കൈകളിലൂടെ തീവണ്ടി കയറിയിറങ്ങി
കൊച്ചി: റെയില്‍പാളത്തില്‍ കുടുങ്ങിയ ബാഗ് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ തീവണ്ടി കയറി യുവതിയുടെ കൈപ്പത്തി ചതഞ്ഞരഞ്ഞു. മുളന്തുരുത്തി പെരുമ്പിള്ളി കളരിക്കല്‍ വീട്ടില്‍ കുഞ്ഞുമോളാ(35)ണ് അപകടത്തില്‍ പെട്ടത്.
എറണാകുളം സൗത്ത് റെയില്‍വെ സ്റേഷനിലാണ് സംഭവം. സഹോദരന്‍ സണ്ണിയെ കൊച്ചി-ബറൗണി-ഗൊരഖ്പൂര്‍ തീവണ്ടിയില്‍ യാത്രയാക്കാന്‍ എത്തിയതായിരുന്നു കുഞ്ഞുമോള്‍. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിക്കരികിലേക്ക് ഒന്നാം പ്ലാറ്റ്ഫോം മുറിച്ചുകടക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന ബാഗ് ട്രാക്കില്‍ കുടുങ്ങി. രണ്ടു കൈകളും ഉപയോഗിച്ച് ബാഗ് തിരിച്ചെടുക്കാന്‍ ശ്രിമിക്കവെ അതേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുവണ്ടി മുന്നോട്ട് നീങ്ങി കുഞ്ഞുമോളുടെ കൈകളിലൂടെ കയറിയിറങ്ങി.
രണ്ടു കൈകളും ചതഞ്ഞരഞ്ഞ കുഞ്ഞുമോളെ ഉടനെ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications