ചേകന്നൂര്‍ കേസ്: അന്വേഷണം പ്രഹസനമാക്കുന്നു
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസ് അന്വേഷണം സിബിഐ പ്രഹസനമാക്കുന്നതായി ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ആരോപിച്ചു.
അന്വേഷണം ഫലപ്രദമാക്കണമെന്ന ആവശ്യവുമായി സൊസൈറ്റി കേന്ദ്ര വിജിലന്‍സ് കമ്മീഷന് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ്. ചേകന്നൂര്‍ മൗലവിയാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.
രണ്ടു പ്രതികള്‍ അറസ്റിലായി എങ്കിലും സിബിഐ അന്വേഷണം ശക്തമായി മുന്നോട്ടു നീങ്ങുന്നതായി കരുതാനാവില്ലെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു. ചില യാഥാസ്ഥിതിക മുസ്ലിം നേതാക്കളുടെ സ്വാധീനം അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.
സുപ്രീം കോടതിയുടെ 1998ലെ വിധിപ്രകാരം സിബിഐ അന്വേഷണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കേണ്ട ചുമതല കേന്ദ്ര വിജിലന്‍സ് കമ്മീഷനുണ്ടെന്ന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി അബ്ദുള്‍ അസീസ് മൗലവി വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ഈ കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ നല്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ തയ്യാറായില്ലെങ്കില്‍ നിയമാനുസൃതം നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications