ചേകന്നൂര്‍: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ സിബിഐ അറസ്റു ചെയ്ത രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി.
വി.വി. ഹംസ സഖാഫി, ഇല്യന്‍ ഹംസ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജി ആര്‍. ബസന്ത് തള്ളിയത്. അന്വേഷണം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് പറഞ്ഞാണ് ജഡ്ജി ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മുഖ്യപ്രതികളെ ഇനിയും അറസ്റു ചെയ്തിട്ടില്ലാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യുവാനും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനും അന്വേഷകര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് കുറച്ചു കാലത്തിനു ശേഷം ജാമ്യാപേക്ഷ നല്‍കാവുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി.












Click it and Unblock the Notifications