Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്സലുകള്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: നക്സലൈറ്റുകള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊച്ചി നഗരത്തിലെ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഫൈസലിനാണ് (22) മാരകമായി പരിക്കേറ്റത്.

ചുണങ്ങംവേലിയില്‍ താമസിക്കുന്ന തമ്മനം സ്വദേശിയായ ഫൈസല്‍ ജനവരി അഞ്ച് വെള്ളിയാഴ്ചബൈക്കില്‍ വരുമ്പോഴാണ് മൂന്നംഗ സംഘം നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കൃഷ്ണന്‍കുട്ടി (39), പൂക്കോട് സ്വദേശി അരൂപ് (25), ചുണങ്ങംവേലി നടുവിലെപറമ്പ് ബൈജു (21) എന്നിവരെ പൊലീസ് അറസ്റ് ചെയ്തു. ഫൈസലിനെ ഓടിച്ചിട്ട് വെട്ടിയ ഇവര്‍ നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ കയറി ഒളിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു.

അക്രമത്തിനിടെ സിപിഐ എംഎല്ലിന്റെ പേരിലുള്ള നോട്ടീസുകള്‍ ഇവര്‍ വിതറിയിരുന്നു. തമ്മനം പ്രദേശത്തെ ചെറുപ്പക്കാരെ ഗുണ്ടായിസത്തിലെത്തിക്കുകയും നിരവധി പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും മയക്കുമരുന്ന് വ്യാപാരം നടത്തുകയും ചെയ്യുന്നവരെ നശിപ്പിക്കേണ്ടത് ജനങ്ങളുടെ താല്‍പര്യമാണെന്നും ഭരണകൂടത്തിന്റെ ചട്ടുകങ്ങളായ ഗുണ്ടാസംഘങ്ങളെ നശിപ്പിക്കുന്നത് ന്യായമാണെന്നുമായിരുന്നു നോട്ടീസിലെ ഉള്ളടക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+