Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യ പ്രവര്‍ത്തനത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍

കൊച്ചി: അനാശാസ്യ നടപടികളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കൊച്ചി സര്‍വകലാശാലാ ഹോസ്റല്‍ മേട്രണെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥിനികള രംഗത്ത്. ഹോസ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാലാ കവാടത്തിയില്‍ കുത്തിയിരിപ്പു സമരം നടത്തിയാണ് പ്രതിഷേധിച്ചത്.

ഹോസ്റല്‍ കേന്ദ്രീകരിച്ച് മേട്രണ്‍ നടത്തുന്ന രഹസ്യപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ സര്‍വകലാശാലയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേടും സ്വഭാവദൂഷ്യവും ആരോപിക്കപ്പെടുന്ന മേട്രണ്‍ അംബുജം ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. എങ്കിലും ഇവര്‍ സര്‍വകലാശാലാ കാമ്പസിലെത്തി അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ഇതിനു ഉന്നതരുടെ സഹായവുമുണ്ടത്രെ. മേട്രണെതിരെ സംസാരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഭീഷണിയുമുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കൊച്ചി സര്‍വകലാശാലയിലെ രണ്ട് ഹോസ്റലുകളിലെയും പെണ്‍കുട്ടികളെ സെമിനാറുകളില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് നയിക്കുകയായിരുന്നു മേട്രണ്‍ അംബുജത്തിന്റെ രീതി. നേരത്തെ പറഞ്ഞതനുസരിച്ച് ഹോസ്റല്‍ പരിസരത്ത് വാഹനവുമായി എത്തുന്ന ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ മേട്രണ്‍ കൈമാറും. ഇതിന് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു യുവതിയുടെയും ചില ഉന്നതരുടെയും സഹായം അംബുജത്തിന് ലഭിക്കുന്നുണ്ടത്രെ.

ഇതിനു പുറമെ വിദ്യാനഗറില്‍ വാടകയ്ക്കെടുത്ത വീട് കേന്ദ്രീകരിച്ച് അനാശാസ്യം സജീവമാക്കിയതോടെ മേട്രന്റെ ബിസിനസ് കാമ്പസില്‍ പാട്ടായി. ഇതിനിടെ സെമിനാറില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ഒരു വിദ്യാര്‍ത്ഥിനി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ ബേബിയെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ചെയര്‍മാന്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും മേട്രണെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ അംബുജത്തിന്റെ പരിപാടികളുമായി ബന്ധമുള്ളവരാണെന്ന് പറയപ്പെടുന്നു. ഇവര്‍ക്കെതിരെ നടപടി വൈകുന്നതിന് കാരണവും ഇതാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സസ്പെന്‍ഷന്‍ വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രമാണെന്നും ആരോപണമുണ്ട്.

മേട്രണെതിരെ ആരോപണം ഉയര്‍ന്നതോടെ ഹോസ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആശങ്കാകുലരാണ്. മേട്രണെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അവരും സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+