കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് പുഷ്പോത്സവം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനവരി 20 ശനിയാഴ്ച മുതല്‍ തിരുവനന്തപുരത്ത് പൂക്കളുടെ ഉത്സവകാലം.

അപൂര്‍വ ഇനത്തിലുള്ള പുഷ്പഫല സസ്യങ്ങളും ഓര്‍ക്കിഡും റോസാപുഷ്പങ്ങളും അലങ്കാര മത്സ്യങ്ങളും അണിനിരക്കുന്ന അപൂര്‍വ വിരുന്ന് ഇക്കുറി മാനവീയം അവസാനിക്കുന്നതിനൊപ്പം വരുന്നതിനായി 12 ദിവസം വൈകിയാണ് തുടങ്ങുന്നത്.

കഴിഞ്ഞ തവണത്തെ തിരക്ക് കണക്കിലെടുത്ത് ഇപ്രാവശ്യം കൂടുതല്‍ സ്ഥലം പ്രദര്‍ശനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. കനകക്കുന്ന് കൊട്ടാര വളപ്പിന് പുറമേ സൂര്യകാന്തി, ബാലഭവന്‍, നിശാഗന്ധി, ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനിയേഴ്സ് ഹാള്‍, ഒബ്സര്‍വേറ്ററി പരിസരം, പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍ തുടങ്ങിയ സ്ഥലങ്ങളും പുഷ്പോത്സവത്തിനായി സജ്ജമാക്കും.

പുഷ്പോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികള്‍ നാല് വേദികളിലായി അരങ്ങേറും. പുഷ്പോത്സവവേദിയും പരിസരവും ദീപാലങ്കാരത്താല്‍ മനോഹരമാക്കും.

വിനോദസഞ്ചാര വകുപ്പ്, വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍, കേരള റോസ് സൊസൈറ്റി, അഗ്രി-ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ സംയുക്തമായാണ് പുഷ്പോത്സവം 2001 സംഘടിപ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X