ശബരിമല കുടിവെള്ള പദ്ധതിക്ക് ഹഡ്കോ
തിരുവനന്തപുരം: ജല അതോറിറ്റി ശബരിമലയില്‍ ശുദ്ധജല വിതരണത്തിനും ശുചീകരണത്തിനുമായി തയ്യാറാക്കിയ പദ്ധതിക്ക് ഹഡ്കോ ധനസഹായം നല്‍കുന്നു.
ജനവരി അഞ്ച് വെള്ളിയാഴ്ച ഹഡ്കോ ചെയര്‍മാന്‍ വി. സുരേഷ് അറിയിച്ചതാണ് ഇക്കാര്യം. ശബരിമലയിലെ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിക്ക് 10 കോടി രൂപയും നിലയ്ക്കല്‍ താവളത്തിലെ ജല വിതരണത്തിന് 1.75 കോടി രൂപയും വായ്പ അനുവദിക്കുമെന്ന് സുരേഷ് അറിയിച്ചു.
നിലയ്ക്കല്‍ ശിവ ക്ഷേത്രത്തിനു സമീപം ജലശുദ്ധീകരണ പ്ലാന്റ് , പമ്പാനദിയ്കു കുറുകെ കെട്ടാനുദ്ദേശിക്കുന്ന പാലങ്ങള്‍, സന്നിധാനത്തില്‍ വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതിനും വായ്പ നല്‍കുന്നുണ്ട്.
പദ്ധതിക്ക് 63.17 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഹഡ്കോ ധനസഹായം നല്‍കുകയെന്ന് സുരേഷ് അറിയിച്ചു.












Click it and Unblock the Notifications