Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ് നല്കുന്നത് തടഞ്ഞു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് നല്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഹൈക്കോടതി ജനവരി നാല് വ്യാഴാഴ്ച താല്ക്കാലികമായി തടഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു ഒഴിവു മാത്രമുള്ളപ്പോള്‍ ഐഎഎസിനായി സംസ്ഥാന സര്‍വീസിലുള്ള അഞ്ചു പേരെ പരിഗണിച്ച നടപടിയെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എസ്.വിജയകുമാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐഎഎസ് നല്കുന്നതിനുള്ള നടപടികള്‍ ജസ്റിസുമാരായ കെ.എസ്.രാധാകൃഷ്ണനും എം.ആര്‍.ഹരിഹരന്‍ നായരും ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തത്.

അഡീഷണല്‍ സെക്രട്ടറിമാരായ ശാന്താ ചെറിയാന്‍, കെ.കെ.രമണി, വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായ വി.എം.വിജയരാഘവ മേനോന്‍, ജി.ശശികുമാര്‍, കെ.ത്രിവിക്രമന്‍ എന്നിവരാണ് ഐഎഎസിനായി പരിഗണിക്കപ്പെട്ടത്. ഇതിനെതിരെ വിജയകുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണലില്‍ നല്കിയ ഹര്‍ജി തള്ളിപ്പോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+