Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂഷകരെ ആദരിക്കുന്നുവെന്ന് കൃഷ്ണയ്യര്‍

കൊച്ചി: ചൂഷണങ്ങള്‍ക്കെതിരെ പോരാടേണ്ടവര്‍ ചൂഷകരെ ആദരിച്ചാനയിക്കുകയാണെന്ന് ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. സിപിഐ സംഘടിപ്പിച്ച സെമിനാറില്‍ ബ്രിട്ടീഷ് വ്യവസായിയും ഇന്ത്യന്‍ വംശജനുമായ സ്വരാജ് പോളിന് നല്‍കിയ സ്വീകരണത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

സ്വരാജ് പോളിന് തിരുവനന്തപുരത്തുവെച്ച് നല്‍കിയ പ്രശംസാ പത്രത്തില്‍ അങ്ങേയറ്റം വിധേയത്വം പ്രകടമായിരുന്നുവെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ഒന്നുമില്ലാത്തവരുടെ മോചനം സാധ്യമാക്കാന്‍ കമ്യൂണിസ്റ് പ്രസ്ഥാനം പുതുശക്തിയോടെ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കമ്യൂണിസ്റ് പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലണം. മാര്‍ക്സ് പുലര്‍ത്തിയ ജീവിതലാളിത്യം നേതാക്കള്‍ മാതൃകയാക്കണം. അധികാരത്തിന്റെ പിന്നാലെ നടന്ന് ആദര്‍ശം നശിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുന്‍ മേയര്‍ ടി.എം. അബു അധ്യക്ഷനായിരുന്നു. പ്രൊഫ. കെ. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. വാസുദേവന്‍ നായര്‍, പി. രാജു എം.എല്‍.എ, ബാബുപോള്‍, സിപിഐ ജില്ലാ സെക്രട്ടറി എസ്. ശിവശങ്കരപ്പിള്ള എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+