ഭൂകമ്പം അണക്കെട്ടിന് കുഴപ്പമുണ്ടാക്കിയില്ല
മുല്ലപ്പെരിയാര്‍: അടുത്തകാലത്ത് ഉണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമുണ്ടാക്കിയിട്ടില്ലെന്ന് നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡാമിലെ ചോര്‍ച്ച കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും ജനവരി അഞ്ചിന് അണക്കെട്ട് പരിസരം സന്ദര്‍ശിച്ച പെറ്റീഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. ഇത് നാലാമത്തെ തവണയാണ് കമ്മിറ്റി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്.
ജലനിരപ്പ് 120 അടിയായി കുറയ്ക്കണം. ഇവിടെ സ്ഥിരമായി ഭൂചലനമാപിനി സ്ഥാപിക്കണം.തമിഴ്നാടിന് നല്‍കുന്ന ജലത്തിന്റെ വില അവരില്‍ നിന്നും ഈടാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. മുല്ലപ്പെരിയാറില്‍ അസി.എഞ്ചിനിയറെയും ഓവര്‍സിയറെയും നിയമിക്കുന്നതില്‍ അനാസ്ഥ കാട്ടിയതിന് ജലസേചന വകുപ്പിനെ കമ്മിറ്റി വിമര്‍ശിച്ചു.
സ്പില്‍വേയിലെ മണ്ണ് ഉടന്‍ നീക്കണമെന്ന് തമിഴ്നാടിനോട് കമ്മിറ്റി ആവശ്യപ്പെട്ടു. ഡാമിന്റെ പരിസരത്തുള്ളവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രീമിയം തുക അടച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ റിസര്‍വോയറില്‍ മുങ്ങി ആഴം പരിശോധിച്ചു. മധ്യഭാഗത്ത് 115 അടി ആഴമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications