പിഡിപി പിന്തുണ ഇരുമുന്നണികള്‍ക്കുമില്ല
പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപി ഇരുമുന്നണികളെയും പിന്തുണയ്ക്കില്ല.
പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ അബ്ദുള്ളയും ജനറല്‍ സെക്രട്ടറി അക്ബര്‍ അലിയും ജനവരി അഞ്ച് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചത് അവര്‍ മദനിയെ ജയിലില്‍ പാര്‍പ്പിക്കുന്നതിനെ എതിര്‍ത്തതുകൊണ്ടാണെന്ന് പിഡിപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ഇടതുമുന്നണിക്ക് വോട്ടില്‍ മാത്രമാണ് കണ്ണെന്ന് മനസിലാക്കി. സവര്‍ണശക്തികളുടെ കൂടാരമായി മാറിയിരിക്കുന്ന യുഡിഎഫിനെ പിന്തുണയ്കാനും ഉദ്ദേശമില്ലെന്ന് നേതാക്കള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications