അപകടത്തില്‍ 16 അയ്യപ്പന്മാര്‍ക്ക് പരിക്ക്
കോട്ടയം: ശബരിമല തീര്‍ത്ഥാടകരെയും കൊണ്ടു വരികയായിരുന്നു മഹീന്ദ്ര വാന്‍ അപകടത്തില്‍പ്പെട്ട് 16 അയ്യപ്പന്മാര്‍ക്കു പരിക്കേറ്റു.
ജനവരി നാല് വ്യാഴാഴ്ച രാത്രി പ്ലാപ്പള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ 14 പേര്‍ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ പുനലൂരില്‍ നിന്നുള്ള മലയാളിയും മറ്റൊരാള്‍ ഹൈദരാബാദുകാരനും ആണ്.
പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications