സോണിയ 27ന് കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനവരി 27 ശനിയാഴ്ച കേരളത്തിലെത്തും.
പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റായതിന്റെ ജൂബിലിയില്‍ പങ്കെടുക്കുന്നതിനാണ് അവര്‍ കേരളത്തിലെത്തുന്നത്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. യുഡിഎഫിന്റെ വിവിധ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താനും സോണിയക്ക് പരിപാടിയുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും സോണിയയോടൊപ്പം കേരളത്തിലെത്തുമെന്ന് അറിയുന്നു.












Click it and Unblock the Notifications