ബസ് പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ജനവരി ആറ് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ബസ് ഓണേഴ്സ് അസോസിയേഷന്‍ നേതാക്കളും ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ജീവനക്കാരുടെ വേതനവര്‍ധന സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് സമരത്തില്‍ നിന്നും പിന്മാറാന്‍ തൊഴിലാളി യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് വേതനം 10 ശതമാനം വര്‍ധിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.












Click it and Unblock the Notifications