വൈദ്യുതി സബ്സിഡി പിന്‍വലിക്കില്ല: മന്ത്രി
തിരുവനന്തപുരം: ജലസേചന പദ്ധതിക്കായി ലോകബാങ്കുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം നെല്‍ക്കൃഷിക്കാര്‍ക്കുള്ള വൈദ്യുതി സബ്സിഡി പിന്‍വലിക്കില്ലെന്ന് കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജനവരി അഞ്ച് വെള്ളിയാഴ്ചമന്ത്രി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയോ ചര്‍ച്ചകള്‍ നടക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
നെല്‍ക്കൃഷിക്കാരുടെ വൈദ്യുതി സബ്സിഡി തുക വൈദ്യുതി ബോര്‍ഡിന് നല്‍കിക്കൊണ്ടിരിക്കുന്നത് കൃഷിവകുപ്പാണെന്നും ഇനിയും അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications