Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോട് സംവാദത്തിന് തയ്യാറായതില്‍ സന്തോഷം

കൊച്ചി: തത്വമസിയെക്കുറിച്ച് താന്‍ പ്രകടിപ്പിച്ച അഭിപ്രായത്തില്‍ സുകുമാര്‍ അഴീക്കോട് സംവാദത്തിന് തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് എം.പി. വീരേന്ദ്രകുമാര്‍. ആംഗല, സംസ്കൃത ഭാഷകളിലും ഭാരതീയ ചിന്തയിലും പണ്ഡിതനും ഉഭയസമ്മതനുമായ ഒരു മധ്യസ്ഥന്റെ അധ്യക്ഷതയിലാണ് സംവാദം നടത്തേണ്ടതെന്നും വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.

അഴീക്കോട് ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പദാനുപദ തര്‍ജമയോ, ആശയമോഷണോ അതോ രണ്ടും കൂടിയാണോ നടത്തിയതെന്നറിയാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. മലയാളത്തിലും ഇംഗ്ലീഷിലും സാമാന്യജ്ഞാനം മാത്രം മതി - അദ്ദേഹം ചൂണ്ടിക്കാട്ടി.

താനെഴുതിയ രാമന്റെ ദുഃഖം മോഷണമാണെന്ന് പറഞ്ഞ് അഴീക്കോട് നടക്കാന്‍ തുടങ്ങിയിട്ട് കുറെയായി. കേട്ട ശകാരത്തിനും അപവാദത്തിനും കണക്കില്ല. അദ്ദേഹത്തിന്റേതില്‍ നിന്ന് മോഷ്ടിച്ചതാണ് രാമന്റെ ദുഃഖമെങ്കില്‍ ഏതു ഭാഗമാണ് മോഷ്ടിച്ചതെന്ന് സംവാദത്തില്‍ വ്യക്തമാക്കണം. സംവാദം വെല്ലുവിളിയായല്ല മറിച്ച് വസ്തുതകള്‍ മനസ്സിലാക്കാനുള്ള അവസരമായാണ് കണക്കാക്കുന്നത് - വീരേന്ദ്രകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+