ഏറ്റവും ധനികന്‍ ബില്‍ ഗേറ്റ്സ് തന്നെ
ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ ധനികന്‍ ഈ വര്‍ഷവും മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് തന്നെ.ഫോര്‍ബ്സ് മാസിക തയ്യാറാക്കിയ ധനികന്മാരുടെ പട്ടികയില്‍ ഒന്നാമതുള്ള ബില്‍ ഗേറ്റ്സിന് 6000 കോടി ഡോളറിന്റെ സ്വത്തുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ സ്വത്ത് 9000 കോടി ഡോളറായിരുന്നു. മൈക്രോസോഫ്റ്റ് ഓഹരികളുടെ വിലയിടിവാണ് സമ്പത്തിന്റ അളവില്‍ വ്യത്യാസം വരാന്‍ കാരണം.
4700 കോടി ഡോളറിന്റെ സ്വത്തുള്ള ഒറക്കിള്‍ കമ്പനി ഉടമ ലാറി എല്ലിസണാണ് രണ്ടാം സ്ഥാനത്ത്. ആദ്യ അമ്പതു ധനികന്മാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരും സ്ഥാനം നേടിയിട്ടുണ്ട്. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും റിലയന്‍സ് തലവന്‍ ധീരുഭായി അംബാനിയും. 690 കോടി ഡോളറിന്റെ സ്വത്തുള്ള പ്രേംജി കുടുംബം പട്ടികയില്‍ 43ാമതാണ്. 660 കോടി ഡോളറിന്റെ സ്വത്തുള്ള അംബാനിമാര്‍ 45ാമതും.
അസിം പ്രേംജിയുടെ സ്വത്ത് 1999ലെ 280 കോടിയില്‍ നിന്നാണ് ഇപ്പോഴത്തെ 690 കോടി ഡോളറിലേക്കു വളര്‍ന്നത്. അംബാനിയുടെ സ്വത്താകട്ടെ 120 കോടിയില്‍ നിന്ന് 660 കോടി ഡോളറിലേക്കു വളരുകയായിരുന്നു.
ലോകത്തുള്ള ഏറ്റവും വലിയ 322 ധനികന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴു പേരുണ്ട്. എച്ച്സിഎല്ലിന്റെ ശിവ് നാടാര്‍(370 കോടി ഡോളര്‍) 130ാം സ്ഥാനത്തും സീ ടിവിയുടെ സുഭാഷ് ചന്ദ്ര(300 കോടി ഡോളര്‍) 155ാം സ്ഥാനത്തും ഇസ്പാറ്റ് ഗ്രൂപ്പിലെ ലക്ഷ്മി മിത്തല്‍(210 കോടി ഡോളര്‍) 197ാം സ്ഥാനത്തും ഉഷ ഗ്രൂപ്പിന്റെ ഉടമസ്ഥരായ വിനയ് റായിയും കുടുബവും(200 കോടി ഡോളര്‍) 210ാം സ്ഥാനത്തും കുമാരമംഗലം ബിര്‍ള(170 കോടി ഡോളര്‍) 226ാം സ്ഥാനത്തും സത്യം കമ്പ്യൂട്ടേഴ്സ് ഉടമ ബി.രാമലിംഗ രാജു(130 കോടി ഡോളര്‍) 275ാം സ്ഥാനത്തും ഹിന്ദുജ സഹോദരന്മാര്‍(100 കോടി ഡോളര്‍) 307ാം സ്ഥാനത്തുമാണ്.












Click it and Unblock the Notifications