വ്യവസായ വികസനത്തില്‍ പരിസ്ഥിതി സംരക്ഷണവും വേണം
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തെ വ്യവസായ വികസനവുമായി കോര്‍ത്തിണക്കി ഉല്‍പാദന വിപണന രംഗങ്ങളില്‍ തുറന്ന മത്സരാധിഷ്ഠിത സംവിധാനത്തിന് വഴിയൊരുക്കിയാല്‍ കേരളം വികസനത്തിന് മാതൃകയായി മാറുമെന്ന് ലോകബാങ്ക് വൈസ് പ്രസിഡന്റ് വിനോദ് തോമസ്.
ജനവരി അഞ്ച് വെള്ളിയാഴ്ച കൊച്ചി അവന്യു സെന്ററില്‍ കേരള സര്‍ക്കാരും ധനം മാസികയും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള ബിസിനസ് സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദാരിദ്യ്ര നിര്‍മ്മാര്‍ജന ം തുടങ്ങിയ മേഖലകളില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വിപണന സഹായകമായ സാമ്പത്തിക നയങ്ങളുടെ അഭാവവും പരിസ്ഥിതി സംരക്ഷണ രംഗത്ത് സംഭവിച്ച പാളിച്ചകളും സാമ്പത്തിക വികസനത്തിന് തടസം സൃഷ്ടിച്ചുവെന്ന് വിനോദ് ചൂണ്ടിക്കാട്ടി.
വിദേശ പൗരന്മാരുടെ സമ്പത്തുപയോഗിച്ച് ചൈന സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തിയത് പോലെ വിദേശമലയാളികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തിനും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രബന്ധം അവതരിപ്പിച്ച സിംഗപ്പൂര്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു.സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി ജിജി തോംസണ്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുന്നേറ്റ സാധ്യതകളും പുത്തന്‍ ബിസിനസ് അവസരങ്ങളെ കുറിച്ചും മൂന്ന് ദിവസങ്ങളിലായി പ്രശസ്ത ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും സംഗമത്തില്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications