കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ താക്കറെയെ പ്രോസിക്യൂട്ട് ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തുടര്‍ച്ചയായി നടന്ന മുംബൈ കലാപത്തിനു പ്രേരണ നല്കിയതിന്റെ പേരില്‍ ശിവസേനാ മേധാവി ബാല്‍ താക്കറെയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കര്‍മ്മ സമിതി കലാപത്തില്‍ താക്കറെയുടെ പങ്കിനെക്കുറിച്ച് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് ശിവസേനാ തലവനെ പ്രോസിക്യൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.

മുംബൈ കലാപം പടരുന്നതില്‍ പങ്കു വഹിച്ചതിന്റെ പേരില്‍ ആകെ 38 രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് പ്രത്യേക കര്‍മ്മസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കലാപത്തില്‍ പങ്കെടുത്ത് കൊലപാതകം നടത്തിയതിനും തെറ്റായ തെളിവുകള്‍ രേഖപ്പെടുത്തിയതിനും ഒമ്പതു പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സമിതി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X