മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താമെന്ന് റിപ്പോര്‍ട്ട്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം (സിഎസ്എംആര്‍എസ്) റിപ്പോര്‍ട്ട് നല്‍കി.
ജനവരി ആറ് ശനിയാഴ്ചയാണ് സിഎസ്എംആര്‍എസ് മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ സാങ്കേതികമായി തകരാറില്ലെന്നും അണക്കെട്ടിന് ഇപ്പോള്‍ ബലക്ഷയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മണ്ണ് ഗവേഷണകേന്ദ്രത്തിന്റെ പഠനം ആഴത്തിലുള്ളതല്ലെന്ന് വിദഗ്ധ സമിതിയിലെ കേരളത്തില്‍ നിന്നുള്ള അംഗം പരമേശ്വരന്‍ നായര്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പഠിക്കാന്‍ കേരളം സമയം ചോദിച്ചിട്ടുണ്ട്. അടുത്ത വിദഗ്ധ സമിതി യോഗത്തിന് മുമ്പ് കേരളം ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും.












Click it and Unblock the Notifications