ബിഷപ്പ് ചൂളപ്പറമ്പിലിന്റെ 50ാം ചരമവാര്‍ഷികം ഇന്ന്
കോട്ടയം: കോട്ടയം രൂപതയുടെ പ്രഥമ മെത്രാനും തിരുഹൃദയദാസ സമൂഹത്തിന്റെ സ്ഥാപകനുമായ ബിഷപ്പ് അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ 50ാം ചരമവാര്‍ഷികാചരണ പരിപാടികള്‍ ജനവരി ആറ് ശനിയാഴ്ച തുടങ്ങും.
ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോസഫ് മുളവനാല്‍, ഫാ.ഷാജി മേക്കര, ഫാ.തോമസ് കീന്തനാനിക്കല്‍ എന്നിവര്‍ ജനവരി അഞ്ച് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മൂന്നു ദിവസത്തെ പരിപാടികളുടെ ഭാഗമായി സിമ്പോസിയം, അനുസ്മരണ സമ്മേളനം, അനുസ്മരണ ബലി എന്നിവ നടക്കും.
ജനവരി ഏഴ് ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് കോട്ടയം എസ്എച്ച് പബ്ലിക് സ്കൂളില്‍ നടക്കുന്ന സിമ്പോസിയം ദീപിക മാനേജിങ് എഡിറ്റര്‍ വി.ജെ.പാപ്പു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ഡോ.സിറിള്‍ മാര്‍ ബസേലിയോസ് അധ്യക്ഷനായിരിക്കും.
ഹൈസ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications