വിമാനത്തില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: ദുബായ് -തിരുവനന്തപുരം വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നഫോണ്‍ സന്ദേശം തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിഭ്രാന്തിക്കിടയാക്കി.
ജനവരി ആറ് ശനിയാഴ്ച വൈകുന്നേരം മൂന്ന് അമ്പതിന് ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് ബോംബ് വച്ചിരിക്കുന്നതെന്ന് വ്യവസായ സുരക്ഷാ സേനാ ഓഫീസില്‍ അജ്ഞാതന്‍ ഫോണ്‍ വിളിച്ചറിയിച്ചത്.
സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ബോംബ് സ്ക്വാഡും പൊലീസും അിശമനസേനയുമെല്ലാം ജാഗരൂകരായി. വിമാനത്തില്‍ വന്നിറങ്ങുന്നവരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ ബോംബുണ്ടെന്ന സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരാക്കി. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നും മറ്റുമുള്ള വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തയാറായിട്ടില്ല.












Click it and Unblock the Notifications