ബോംബ് ഭീഷണി: വിമാനം നിലത്തിറക്കി
തിരുവനന്തപുരം: ബോംബ് ഭീഷണി നേരിട്ട ദുബായ് - തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. 920ാം നമ്പര്‍ വിമാനത്തില്‍ 110 യാത്രകാരാണുണ്ടായിരുന്നത്.
ജനവരി ആറ് ശനിയാഴ്ച വൈകുന്നേരം 3.50ന് ദുബായില്‍ തിരുവനന്തപുരത്തെത്തുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
വൈകുന്നേരം 3.50ന് ഇറങ്ങേണ്ട വിമാനം 3.55 ന് സുരക്ഷിതമായി നിലത്തിറക്കി. ബോംബ് സ്കാഡ് ഉടന്‍ തന്നെ വിമാനത്തില്‍ കയറി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പരിശോധനയ്ക്ക് ശേഷം 5.50 ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു.












Click it and Unblock the Notifications