സിപിഎം സംസ്ഥാന സമിതി തുടങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നടത്തേണ്ട പ്രാചരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ ജനവരി ആറ് രാവിലെയാണ് യോഗം തുടങ്ങിയത്.
വോട്ടര്‍ പട്ടിക പുതുക്കല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജാഥകള്‍ തുടങ്ങിയ വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചാവിഷയമാകും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഈ യോഗം തീരുമാനമെടുക്കില്ല.
സിഐടിയുവിന്റെ ദേശീയസമ്മേളനം കഴിഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ സിപിഎം സംസ്ഥാന സമിതി യോഗമാണിത്. അതിനാല്‍ തന്നെ സിഐടിയുവിന്റെ പ്രവര്‍ത്തനപരിപാടികളും സമ്മേളനവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്കു വരും. സിഐടിയുവിനു പുറമെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications