തെങ്ങിന്റെ മുകളില്‍ വച്ച് മരിച്ചു
വൈക്കം: തെങ്ങിന്റെ മുകളില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞയാളുടെ മൃതദേഹം നാല് മണിക്കൂറോളം തെങ്ങില്‍ തന്നെയിരുന്നു.
വൈക്കത്തിനടുത്തുള്ള ശിവരാമനാണ് (65) ജനവരി അഞ്ച് വെള്ളിയാഴ്ച മരുന്ന് തളിക്കാനായി തെങ്ങിന്റെ ഓലമടലിനും മുകളില്‍ കയറുകയും ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അവിടെ വച്ച് തന്നെ മരിക്കുകയും ചെയ്തത്.
അഗ്നിശമനസേനയും പൊലീസും നാല് മണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് ശിവരാമന്റെ മൃതദേഹം താഴെയെത്തിക്കാന്‍ കഴിഞ്ഞത്. ശിവരാമനൊപ്പം മരുന്ന് തളിക്കാന്‍ തുടങ്ങിയ മറ്റൊരു തെങ്ങുകയറ്റത്തൊഴിലാളി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശിവരാമന്‍ ഇറങ്ങാത്തതിനാല്‍ സംശയം തോന്നി തെങ്ങില്‍ കയറി നോക്കിയപ്പോഴാണ് ശിവരാമന്‍ മരിച്ചിരിക്കുന്നതായി കണ്ടത്. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ മൃതദേഹം താഴെ വീഴാതിരിക്കാന്‍ ഓലയും മറ്റും കൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications