സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഹര്‍ജി
കൊച്ചി: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.
സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 360ാം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിനോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജനവരി അഞ്ച് വെള്ളിയാഴ്ചയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
വൈദ്യുതി ബോര്‍ഡിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പണികള്‍ നടത്തുന്ന ഖാദര്‍ മുഹമ്മദ് കുഞ്ഞും മറ്റ് മൂന്ന് പേരുമാണ് ഹര്‍ജിക്കാര്‍. ഇവരുടെ ബില്ല് പാസാക്കി നല്‍കാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെല്ലാനുമായി ട്രഷറിയിലെത്തിയ ഇവരെ ട്രഷറി നിരോധനം നിലനില്‍ക്കുന്നതിനാല്‍ ബില്ല് പാസാക്കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് ഹൈക്കോടതി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കാന്‍ കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു. ജനവരി 11 വ്യാഴാഴ്ച ഹര്‍ജി പരിഗണനയ്ക്കെടുക്കും.












Click it and Unblock the Notifications