കണ്ണൂരില്‍ വീണ്ടും അക്രമം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മീന്‍കുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ജനവരി ആറ് ശനിയാഴ്ച പുലര്‍ച്ചെ സിപിഎമ്മുകാരെന്ന് സംശയിക്കുന്നവര്‍ കുറെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചതോടെയാണ് പുതിയ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
ബിജെപി പ്രവര്‍ത്തകരായ എം. പ്രദീപന്‍, മുകുന്ദന്‍, ഷാജി എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏറുപടക്കവും കല്ലുകളും കൊണ്ടായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
കഴിഞ്ഞ മാസം മീന്‍കുന്നില്‍ ഇരുപക്ഷവും തമ്മില്‍ തമ്മില്‍ കൊടികള്‍ നശിപ്പിച്ചതോടെയാണ് സഘര്‍ഷം തുടങ്ങിയത്.












Click it and Unblock the Notifications