പാലക്കാട്ടെ പുലി: വനംവകുപ്പ് വീഴ്ച വരുത്തി
പാലക്കാട്: ജനവരി നാല് വ്യാഴാഴ്ച പാലാക്കാട് നഗരത്തിലിറങ്ങിയ പുലിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ വനംവകുപ്പ് ഗുരുതരമായ വീഴ്ച വരുത്തിയതായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കണ്ടെത്തി.
അനാസ്ഥ കാണിച്ച ഡിഎഫ്ഒയ്ക്കും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അന്വേഷണം നടത്തിയ മൃഗക്ഷേമ ഓഫീസര്‍ കുരുവിള ഈപ്പന്‍ പറഞ്ഞു. പുലിയുടെ ജഡം പോസ്റ് മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രി മനേകാ ഗാന്ധിക്കും അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുലിയെ വെടിവെച്ചു കൊന്ന പൊലീസ് വകുപ്പ് കുറ്റക്കാരല്ല. പൊതുജനങ്ങളുടെ ജീവന് ഭീഷണിവരുത്തുന്ന വിധത്തില്‍ പെരുമാറുന്ന വന്യജീവിയെ കൊല്ലാം വനംവകുപ്പ് നിയമം അനുവദിക്കുന്നുണ്ട്. സംഭവം നടന്ന അന്ന് രാവിലെ ഏഴു മണിക്ക് തന്നെ എഎസ്പി വിക്രം വനംവകുപ്പിനെ അറിയിച്ചതാണ്. എന്നാല്‍ അവര്‍ സംഭവസ്ഥലത്തെത്തിയത് 10 മണിയോടടുത്തും. ഇത് അനാസ്ഥയാണ് - കുരുവിള ഈപ്പന്‍ പറഞ്ഞു.
വിവരമറിഞ്ഞ ഉടനെതന്നെ എത്തിയെ പുലിയെ ജീവനോടെ പിടിക്കാനുള്ള നടപടികള്‍ വനംവകുപ്പ് എടുത്തിരുന്നെങ്കില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications