കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് നളിനി നെറ്റോ
തിരുവനന്തപുരം: മുന്‍ മന്ത്രി നീലനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ശശിധരന്‍ കമ്മീഷന്‍ അന്വേഷണം നിര്‍ത്തണമെന്ന് നളിനി നെറ്റോ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കമ്മീഷന്‍ മുമ്പാകെ ജനവരി അഞ്ച് വെള്ളിയാഴ്ച നളിനി നെറ്റോ ഹര്‍ജി സമര്‍പ്പിച്ചു. തന്റെ പരാതിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നീലന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇനിയും കമ്മീഷന്‍ അന്വേഷണം തുടരുന്നത് തനിക്ക് നീതി കിട്ടാന്‍ വൈകുമെന്ന് നളിനി ഹര്‍ജിയില്‍ പറയുന്നു.
കമ്മീഷന്‍ പ്രവര്‍ത്തനം പ്രതിക്ക് ശിക്ഷ കിട്ടുന്നത് വൈകിക്കും. ഇത് ലൈംഗിക പീഡനക്കേസുകളില്‍ ഇരയായവര്‍ക്ക് വേഗത്തില്‍ നീതി കിട്ടണമെന്ന സുപ്രീം കോടതി വിധിയെ നിഷ്പ്രയോജനമാക്കുമെന്നും നളിനി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications