നളിനി നെറ്റോയുടെ ആവശ്യം കമ്മീഷന്‍ തള്ളി
കൊച്ചി: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍ക്കെതിരെയുള്ള ലൈംഗികാരോപണ കേസിന്റെ അന്വേഷണം നിര്‍ത്തണമെന്ന നളിനി നെറ്റോയുടെ ആവശ്യം ജസ്റിസ് ശശിധര്‍ കമ്മീഷന്‍ തള്ളി.
നാടാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച അവസ്ഥയില്‍ കമ്മീഷന്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് നളിനി നെറ്റോ ആവശ്യപ്പെട്ടിരുന്നു. നാടാര്‍ക്കെതിരെയുള്ള ലൈംഗികാരോപണവും തനിക്കെതിരെയുള്ള അഴിമതി ആരോപണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം ആരോപണവിധേയനായ മുന്‍ മന്ത്രി നാടാര്‍ ജനവരി ആറ് ശനിയാഴ്ച രാവിലെ കമ്മീഷന്റെ മുന്നില്‍ തെളിവെടുപ്പിനായി എത്തി. തനിക്ക് നല്ല പരിഗണന ലഭിക്കില്ലെന്ന് പറഞ്ഞ് കമ്മീഷനുമുന്നില്‍ ഹാജരാകാന്‍ നേരത്തെ നളിനി നെറ്റോ വിസമ്മതിച്ചിരുന്നു.
കമ്മീഷന്‍ പാനലിന്റെ അടുത്ത വാദം കേള്‍ക്കല്‍ ജനവരി 20 ശനിയാഴ്ചയാണ്.












Click it and Unblock the Notifications