Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവ്യാപാരസംഘടനയില്‍ നിന്ന് പിന്മാറാന്‍ ഉപരോധം

കൊച്ചി: ഇന്ത്യ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 19ന് ദില്ലിയില്‍ കര്‍ഷകര്‍ ഉപരോധം നടത്തും. കര്‍ണാടക രാജ്യ റൈത സംഘം പ്രസിഡണ്ട് എം.ഡി. നഞ്ചുണ്ടസ്വാമി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കര്‍ഷക ബന്ദിയാത്ര എന്ന് പേരിട്ടിരിക്കുന്ന ഉപരോധത്തിന് കര്‍ഷകരെ സംഘടിപ്പിക്കാന്‍ കേരളത്തിലെത്തിയതായിരുന്നു സ്വാമി. സംഘടനയില്‍ നിന്ന് ഇന്ത്യ പിന്മാറിയില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷികവ്യവസ്ഥ ആകെ തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആറു മാസത്തെ നോട്ടീസ് കൊടുത്ത് സംഘടനയില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ തനിക്ക് ഉറപ്പു തന്നിരുന്നതായി സ്വാമി പറഞ്ഞു.

ജനവരി 19 വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന രണ്ടു കര്‍ഷകസംഘങ്ങള്‍ ഫിബ്രവരി 19ന് മുംബൈയില്‍ സന്ധിക്കും. അവിടെവെച്ച് കപ്പലുകള്‍ ഉപരോധിക്കുന്ന സംഘം ഇറക്കുമതി ചെയ്ത കാര്‍ഷികോല്പന്നങ്ങള്‍ കടലില്‍ എറിയുമെന്ന് സ്വാമി വ്യക്തമാക്കി.

ലോകവ്യാപാരസംഘടനയില്‍ ഒപ്പുവെച്ച മുന്‍ പ്രധാനമന്ത്രിമാര്‍ ഇപ്പോള്‍ ചെയ്തുപോയ തെറ്റില്‍ വേദനിക്കുകയാണ്. മറ്റു രാഷ്ട്രീയക്കാരും ഉറക്കം വിട്ടുണരേണ്ട സമയമായി - സ്വാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+