മുന്‍കൂട്ടി അറിയിക്കാതെ മന്ത്രി വന്നിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്ര ടെക്സ്റയില്‍സ് മന്ത്രി ധനഞ്ജയകുമാര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
മുന്‍കൂട്ടി അറിയിച്ച ശേഷം വന്നാല്‍ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും എപ്പോള്‍ വേണമെങ്കിലും മന്ത്രിക്ക് കേരളം സന്ദര്‍ശിക്കാമെന്നും ധനഞ്ജയകുമാറിന് ജനവരി ആറ് ശനിയാഴ്ചഅയച്ച ഫാക്സ് സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അറിയാതെ താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ലെന്ന കേന്ദ്ര മന്ത്രി അവകാശപ്പെട്ടതുകൊണ്ടാണ് രേഖകള്‍ സഹിതം താന്‍ ഫാക്സ് അയച്ചതെന്ന് നായനാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications