കൊച്ചിയിലേക്ക് കൂടുതല്‍ വിദേശവിമാനങ്ങള്‍
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഗസ്ത് 15 മുതല്‍ കൂടുതല്‍ സര്‍വീസ് നടത്തുവാന്‍ വിദേശവിമാനക്കമ്പനികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ചമന്‍ലാല്‍ ഗുപ്ത.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ജനവരി ആറ് ശനിയാഴ്ച കൊച്ചിയിലെത്തിയ മന്ത്രി വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമയാനമേഖല സ്വകാര്യവത്കരിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളില്‍ നെടുമ്പാശ്ശേരിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎസ്ഐ ഭീഷണിയുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications