നഗരശുചീകരണത്തിന് ഒംബുഡ്സ്മാന്‍ നിര്‍ദേശം
തിരുവനന്തപുരം: നഗരശുചീകരണത്തിനുള്ള പദ്ധതി ഉടന്‍ തയാറാക്കാന്‍ തിരുവനന്തപുരം നഗരസഭയോട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഒംബുഡ്സ്മാന്‍ ആവശ്യപ്പെട്ടു.
നഗരശുചീകരണത്തിനും പൊതു കക്കൂസുകള്‍ പണിയുന്നതിനും നഗരസഭാ സെക്രട്ടറിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് മൂന്നംഗ ഒംബുഡ്സ്മാന്‍ ജനവരി അഞ്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നഗരസഭാ സെക്രട്ടറിയോട് ഒംബുഡ്സ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications