Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പാകിസ്ഥാനി യുവതി പിടിയില്‍

കൊച്ചി: കൊച്ചി പൊലീസ് സംശയകരമായ സാഹചര്യത്തില്‍ ഒരു പാകിസ്ഥാന്‍ യുവതിയെ അറസ്റു ചെയ്തു. ഒരു പാകിസ്ഥാന്‍ സൈനിക ഓഫീസറുടെ മകളായ സോഫിയയാണ് പൊലീസിന്റെ പിടിയിലായത്.

താമസസ്ഥലം യഥാസമയം അറിയിക്കാത്തതു കാരണം ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റഡിയിലാണ്. ഡിസംബര്‍ 31 മുതല്‍ യുവതി ഫോര്‍ട്ടു കൊച്ചിയില്‍ പേയിംഗ് ഗസ്റ് ആയി താമസിക്കുകയായിരുന്നു. നിയമപ്രകാരം വിദേശികള്‍ അവര്‍ താമസിക്കുന്ന സ്ഥലം 24 മണിക്കൂറിനുള്ളില്‍ പൊലീസിനെ അറിയിച്ചിരിക്കേണ്ടതുണ്ട്.

യുവതിയുടെ ഭര്‍ത്താവ് പാണ്ടെ റാം ഇന്ത്യന്‍ വംശജനായ അമേരിക്കനാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം നേരത്തെ എല്ലാ യാത്രാരേഖകളും സഹിതം കേരളത്തിലെത്തിയിരുന്നു.

ആവശ്യമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുവതിയെ തിരിച്ചയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+