റോഡ് വികസനത്തിന് 5,000 കോടി
കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റോഡുകളുടെ വികസനത്തിന് സംസ്ഥാനം 5,000 കോടി രൂപ ചെലവിടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ്.
അന്താരാഷ്ട്ര ധനസഹായ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ദേശീയപാതകളും സംസ്ഥാന പാതകളും ഉള്‍പ്പടെയുള്ള റോഡുകള്‍ വികസിപ്പിക്കുമെന്ന് ജനവരി ആറ് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ മന്ത്രി അറിയിച്ചു. റോഡുകളുടെ വികസനത്തിന് മലേഷ്യന്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കരാറുകാര്‍ക്കുള്ള കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായ 80 കോടി രൂപ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള 60 കോടി രൂപ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications