സ്കൂളില്‍ നാടന്‍ ബോംബ് പൊട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളില്‍ നാടന്‍ ബോംബ് പൊട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള കരിയം ലോവര്‍ പ്രൈമറി സ്കൂളിലെ മൂത്രപ്പുരയിലാണ് ജനവരി ആറ് ശനിയാഴ്ച വൈകുന്നേരം നാടന്‍ ബോംബ് പൊട്ടിയത്. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നാല് പേര്‍ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മൂത്രപ്പുരയില്‍ ഇരുമ്പ് കമ്പികളും ചാക്കും വെടിമരുന്ന് പൊടിക്കാനെന്ന് സംശയിക്കപ്പെടുന്ന ചുറ്റികയും കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടയിലാണ് അപകടം നടന്നതെന്ന് സംശയിക്കപ്പെടുന്നു. പരിക്കേറ്റവര്‍ സമീപത്തുള്ള ആശുപത്രിയിലൊന്നും ചികിത്സയ്ക്കെത്തിയിട്ടുമില്ല.












Click it and Unblock the Notifications