തമിഴ്നാട്ടിലും ഭൂകമ്പം
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ജനവരി ഏഴ് ഞായറാഴ്ച രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു.
മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കോയമ്പത്തൂരിലും ഒരേ സമയമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രാവിലെ 8.26നായിരുന്നു ഭൂചലനം.
കോയമ്പത്തൂരിലെ കൗണ്ടംപാളയം, സോമനൂര്‍, വടവല്ലി, പുലിയകുളം എന്നിവിടങ്ങളിലും ഉദുമല്‍പേട്ടിലെ ഐശ്വര്യ നഗറിലുമാണ് ഭൂകമ്പമുണ്ടായത്. ഭൂചലനം രണ്ടു സെക്കന്‍ഡ് നീണ്ടു നിന്നു.
ഭയചകിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി. പല വീടുകളിലും ചെടിച്ചട്ടികളും പാത്രങ്ങളും താഴെ വീഴുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും ചെയ്തു.
ജീവഹാനിയും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications