കൊല്ലപ്പെട്ടത് ആറ് പേരെന്ന് തൃണമൂല്‍
കൊല്‍ക്കൊത്ത: മിഡ്നാപൂരില്‍ സിപിഎമ്മുകാര്‍ ആറ് തൃണമൂല്‍ പ്രവര്‍ത്തകരെയാണ് തീവച്ചുകൊന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നേരത്തെ 18 പേരെ കൊന്നെന്നാണ് പാര്‍ട്ടി ആരോപിച്ചിരുന്നത്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ എല്ലാം കിട്ടാത്തതുകൊണ്ട് കൃത്യമായ എണ്ണം പറയാനാവില്ലെന്ന് ജനവരി ആറ് ശനിയാഴ്ച അക്രമം നടന്ന ചോട്ടോ അംഗൂറിയ ഗ്രാമം സന്ദര്‍ശിച്ച തൃണമൂല്‍ പ്രസിഡന്റും കേന്ദ്ര റെയില്‍വെ മന്ത്രിയുമായ മമതാ ബാനര്‍ജി പറഞ്ഞു.
മൃതദേഹങ്ങള്‍ പൊലീസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് മാറ്റിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട്ടിലെ18 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച പാര്‍ട്ടി നേതാവ് പങ്കജ് ബാനര്‍ജി പോലും ഇപ്പോള്‍ കണക്കുകള്‍ കൃത്യമല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്.












Click it and Unblock the Notifications