സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തില്‍ കുറവ്
കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീപീഡനക്കേസുകളില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് 2000ലെ കുറ്റകൃത്യ കണക്കുകള്‍ കാണിക്കുന്നു.
1999ല്‍ ജില്ലയില്‍ 110 കേസുകള്‍ രജിസ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 98 കേസുകളാണ് സ്റേഷനിലെത്തിയത്. 61 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 26 കേസുകള്‍ ബലാല്‍സംഗവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ 24 കേസുകളിലും പ്രതികളെ പിടികൂടി.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൊത്തത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7247 കേസുകളാണ് 2000ല്‍ രജിസ്റര്‍ ചെയ്തത്. ഇത് 1999 ല്‍ രജിസ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തേക്കാള്‍ 288 എണ്ണം കുറവാണ്.
അതേസമയം കൊലക്കേസുകളില്‍ വര്‍ധനയുണ്ട്. 1999ല്‍ 15 കൊലക്കേസുകള്‍ രജിസ്റര്‍ ചെയ്തെങ്കില്‍ ഇത്തവണ 26 എണ്ണം കൊലപാതക കേസുകളാണ്. 24 കേസുകളിലെ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഉണ്ടായിട്ടില്ല.
നാര്‍ക്കോട്ടിക് സെല്‍ രജിസ്റര്‍ ചെയ്ത 23 കേസുകളിലായി 28 പേര്‍ അറസ്റിലായി. മുപ്പതില്‍ താഴെ പ്രായമുള്ളവരാണ് സെല്‍ പിടികൂടിയവരില്‍ അധികവും. കോടതിയിലെത്തിയ കേസുകളില്‍ 90 ശതമാനവും ശിക്ഷിക്കപ്പെട്ടു.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച 19 പേരെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. 1999ല്‍ 13 പേരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ പിടിയിലാകുന്നവരില്‍ മലയാളികളെ അപേക്ഷിച്ച് തമിഴ്നാട്, കര്‍ണാടക സ്വദേശികളാണ് കൂടുതല്‍.
ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡാണ്. 3231 പേരാണ് പോയ വര്‍ഷം ജില്ലയില്‍ സ്വയം ജീവനൊടുക്കിയത്. പുകവലി, പൂവാലശല്യം കേസുകളുടെ എണ്ണം സര്‍വകാല റെക്കോഡാണെന്ന് പൊലീസ് പറയുന്നു. ഇത്തരം കേസുകള്‍ ഒരു ലക്ഷത്തിലേറെയാണ്. 1999ല്‍ ഇതിന്റെ മൂന്നിലൊന്ന് കേസുകളാണ് രജിസ്റര്‍ ചെയ്തത്.












Click it and Unblock the Notifications