തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ വിമാനങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഗസ്ത് 15 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ വിദേശത്തേക്ക് സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഛമന്‍ലാന്‍ ഗുപ്ത.
വിദേശ സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ജനവരി ഏഴ് ഞായറാഴ്ച മന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമുണ്ടായാലുടന്‍ പുതിയ ടെര്‍മിനലിന്റെ പണി ആരംഭിക്കുമെന്നും ഗുപ്ത പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തില്‍ പങ്കെടുക്കാനാണ് ഗുപ്ത തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ ഉടനെ തന്നെ കേന്ദ്ര വ്യവസായ സുരക്ഷാ സേന ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications