കേരളത്തില്‍ വീണ്ടും ഭൂചലനം
കൊച്ചി: കേരളത്തില്‍ പരക്കെ ജനവരി ഏഴ് ഞായറാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞമാസം ഉണ്ടായതിനെക്കാള്‍ ശക്തമായിരുന്നു ഞായറാഴ്ചത്തെ ഭൂചലനം.
രാവിലെ 8.26നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പ്രധാനമായും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഭൂകമ്പമുണ്ടായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും ഭൂചകമ്പമുണ്ടായി. മൂന്ന് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയെന്നാണ് പ്രാരംഭ പഠനങ്ങളില്‍ വ്യക്തമായത്.
കോട്ടയം ജില്ലയിലെ പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടു. ഇതില്‍ ആദ്യം ഉണ്ടായതായിരുന്നു ഏറ്റവും ശക്തമായത്. ശബരിമലയിലും ഭൂകമ്പം അനുഭവപ്പെട്ടു. സന്നിധാനത്തെ ഭൂചലനം രണ്ടു സെക്കന്‍ഡ് നീണ്ടു നിന്നു.
ഭൂചലനത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായതായി സൂചനയുണ്ട്. കോട്ടയം ജില്ലയില്‍ നിന്നാണ് ഏറെ നാശനഷ്ടങ്ങള്‍.
കോട്ടയത്തെ വയലാ സെന്റ് മേരീസ് പള്ളിയുടെ മുഖവാരം തകര്‍ന്നുവീണ് ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുതുപ്പള്ളിയില്‍ എറിക്കാട്ട് വാസു എന്നയാളിനെ ഭൂകമ്പത്തിനു ശേഷം കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മിക്ക ക്രിസ്തീയ ദേവാലയങ്ങളിലും കുര്‍ബാന നടക്കുമ്പോള്‍ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. ചങ്ങനാശ്ശേരിക്കടുത്ത് വെട്ടിത്തുരുത്ത് പള്ളിയുടെ കുരിശ് തകര്‍ന്നു. മുണ്ടുപാലം പള്ളിയുടെ ആസ്ബെസ്റോസ് ഷീറ്റ് അടര്‍ന്നു വീണ് കുട്ടികള്‍ക്കു പരിക്കേറ്റു.
പൊന്‍കുന്നം, മുണ്ടക്കയം ഭാഗങ്ങളില്‍ ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടു. കിഴുപറയാര് പള്ളിയിലെ മദ്ബഹയിലിരുന്ന രൂപം താഴെ വീണു. പള്ളിമുറ്റം വിണ്ടു കീറുകയും ചെയ്തു. പാലാ ഭാഗത്തെ ഒട്ടേറെ വീടുകള്‍ക്കും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. തലക്കളത്ത് ഭൂകമ്പത്തിന്റെ ഫലമായി ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഇവിടെ നാലു വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
എറണാകുളം, തൊടുപുഴ, കോതമംഗലം, വൈക്കം, മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം സാമാന്യം ശക്തിയുള്ളതായിരുന്നു. കാഞ്ഞിരപ്പള്ളിയിലും വീടുകള്‍ക്ക് വിള്ളലുണ്ടായി.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് കവടിയാറിലും വട്ടിയൂര്‍ക്കാവിലുമാണ് ഭൂകമ്പമുണ്ടായത്.
1
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications