ഇടുക്കി ഭൂകമ്പസാധ്യതാ മേഖല
ദില്ലി: ഇടുക്കി ജില്ല ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയാണെന്ന്
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഉപമേധാവി ഡോ.എസ്.കെ.ശ്രീവാസ്തവ പറഞ്ഞു.
ഡിസംബര്‍ 12 ചൊവാഴ്ചയ്ക്കു ശേഷം ഈ മേഖലയില്‍ റിച്ചര്‍ സ്കെയിലില്‍ അളക്കാവുന്ന തരത്തിലുള്ള 47 ഭൂകമ്പങ്ങളുണ്ടായത് ഇത് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ഭൂകമ്പങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ഭൂകമ്പം പ്രവചിക്കാനുള്ള സംവിധാനം ലോകത്ത് ഒരിടത്തും ലഭ്യമല്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമിക്കുള്ളിലെ ചലനങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ ആധാരമാക്കി കേരളത്തിന്റെ വാസ്തുശില്പമാതൃകയില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് ഡോ.ശ്രീവാസ്തവ പറഞ്ഞു. ഭൂകമ്പത്തെ ചെറുക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം കേരളത്തിലെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ ഡാം ഭൂകമ്പത്തിനു കാരണമായതായി കരുതുന്നില്ലെന്നും ഡോ.ശ്രീവാസ്തവ പറഞ്ഞു.
2












Click it and Unblock the Notifications