Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനങ്ങളുടെ എണ്ണം പെരുകുന്നു

കൊച്ചി: എറണാകുളം ജില്ലയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ പോയ വര്‍ഷത്തില്‍ 10 ശതമാനത്തിലേറെ വര്‍ധന. 2000ല്‍ 27, 748 വാഹനങ്ങളാണ് പുതിയതായി നിരത്തിലിറങ്ങിയത്.

199ല്‍ 25,600 വാഹനങ്ങളാണ് രജിസ്റര്‍ ചെയ്തതെന്ന് ആര്‍ടിഒ ഓഫീസിലെ കണക്കുകള്‍ പറയുന്നു. ജില്ലയില്‍ വാഹനങ്ങളുടെ സീരീസ് എ-സിയില്‍ എത്തി നില്‍ക്കുകയാണ്. ആറായിരത്തോളം വാഹനങ്ങളാണ് ഈ സീരിസില്‍ ഇതിനകം രജിസ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം വാഹന വര്‍ധനയനുസരിച്ച് അപകടനിരക്ക് ഉയര്‍ന്നിട്ടില്ല. ശബരിമല തീര്‍ത്ഥാടനകാലത്തും മറ്റും വാഹനാപകടങ്ങള്‍ കൂടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.

ട്രാഫിക് നിയമലംഘനത്തിന് ജില്ലയില്‍ 126 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്തു. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 45 എണ്ണം മാത്രമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നേരിട്ട് കണ്ടെത്തി പിഴ ചുമത്തിയ കേസുകളില്‍ നിന്ന് സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം അരക്കോടിയിലേറെ രൂപ ജില്ലയില്‍ നിന്നും വരുമാനമുണ്ടായി. സര്‍വകാല റെക്കോഡാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+