ബിപിഎല്‍ കാര്‍ഡ് ഗള്‍ഫില്‍ വ്യാപകമാക്കുന്നു
കൊച്ചി: ഗള്‍ഫ് മേഖലയിലെ 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ സെല്ലുലാര്‍ ഫോണ്‍ കമ്പനിയായ ബിപിഎല്‍ മൊബൈല്‍ എം.കെ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു.
ബിപിഎല്‍ മൊബൈല്‍ മോട്സ് പ്രീ പെയ്ഡ് കാര്‍ഡ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ബിപിഎല്‍ സെല്ലുലാര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ജയന്ത്കുമാറും എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ.യൂസഫലിയും ജനവരി എട്ട് തിങ്കളാഴ്ച ഒപ്പുവച്ചു.
ഒരു വര്‍ഷത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ വിപണനം നടത്തിയ ശേഷമാണ് മോട്സ് കാര്‍ഡുകള്‍ ഗള്‍ഫില്‍ വ്യാപകമാക്കാന്‍ ബിപിഎല്‍ തീരുമാനിച്ചതെന്ന് ജയന്ത്കുമാര്‍ പറഞ്ഞു. യുഎഇയിലും ഖത്തറിലും എംകെ ഗ്രൂപ്പിന്റെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മോട്സ് കാര്‍ഡുകള്‍ ലഭിക്കുമെന്ന് യൂസഫലി പറഞ്ഞു.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും. സൗദി അറേബ്യയില്‍ ആറ് മാസത്തിനകം കാര്‍ഡ് വ്യാപകമാക്കുമെന്നും ജയന്ത്കുമാര്‍ അറിയിച്ചു. കേരള കാര്‍ഡുകള്‍ മാത്രമാണ് ആദ്യം വിപണിയിലിറക്കിയതെങ്കിലും ഇനി മുതല്‍ മറ്റ് മേഖലകളിലേക്കുള്ള കാര്‍ഡുകളും ഗള്‍ഫില്‍ ലഭിക്കും.
16 മാസത്തെ ദൈര്‍ഘ്യമാണ് മോട്സ് പ്രീ പെയ്ഡ് കാര്‍ഡിനുള്ളത്. 16 മാസത്തിലൊരിക്കല്‍ മാത്രം ഇത് ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും. നാട്ടില്‍ വാര്‍ഷിക സന്ദര്‍ശനത്തിന് എ ത്തുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടും. റോമിംഗ്, മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ മെസേജിംഗ് തുടങ്ങിയ സൗകര്യങ്ങളും മോട്സ് കാര്‍ഡിലൂടെ ലഭ്യമാക്കാനാകും.












Click it and Unblock the Notifications