Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയില്‍ കൊടുംശൈത്യം

ദില്ലി: ഉത്തരേന്ത്യ കൊടും ശൈത്യത്തിന്റെ പിടിയിലായി. ശൈത്യത്തിന്റെ ഫലമായി ബീഹാര്‍, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാന്‍, ഹര്യാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി ഒട്ടേറെ പേര്‍ മരിച്ചു.

തണുപ്പ് സഹിക്കാനാവാതെ ബീഹാറില്‍ മാത്രം ഇതുവരെ 82 പേരാണ് മരിച്ചത്. രാജസ്ഥാനിലെ പല നഗരങ്ങളിലെയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. മൂടല്‍മഞ്ഞ് ദില്ലിയില്‍ തീവണ്ടി, വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.

ബീഹാറിലെ പട്നയില്‍ ഒമ്പതും ബെഗുസരായില്‍ അഞ്ചും വൈശാലിയില്‍ 20ഉം നവാഡയില്‍ 18ഉം ഗയയില്‍ പത്തും ശരണില്‍ നാലും ഗോപാല്‍ഗഞ്ചില്‍ ഒന്നും പേരാണ് കൊടും ശൈത്യത്തിന്റെ ഫലമായി മരണമടഞ്ഞത്. പട്നയിലെ സ്കൂളുകള്‍ക്കെല്ലാം ജനവരി 14 വരെ അവധിയാണ്. പാവപ്പെട്ടവര്‍ക്ക് തണുപ്പിനെ ചെറുക്കാന്‍ കമ്പിളിപ്പുതപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ മൗണ്ട് അബുവിലെ താപനില കുറച്ചു ദിവസങ്ങളായി -2 ഡിഗ്രി സെല്‍ഷ്യസാണ്. പിലാനി, ബിക്കാനേര്‍, ശ്രീഗംഗാനഗര്‍ എന്നിവടങ്ങളില്‍ നാലു ഡിഗ്രിയും ചുരുവില്‍ അഞ്ചു ഡിഗ്രിയും ജയ്പൂര്‍, ധാല്‍പൂര്‍, ജയ്സാല്‍മര്‍ എന്നിവിടങ്ങളില്‍ ആറു ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. തണുപ്പ് സഹിക്കാനാവാതെ ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ദില്ലിയിലെ മൂടല്‍മഞ്ഞ് കാരണം ജനവരി എട്ട് തിങ്കളാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. ചില വിമാനങ്ങള്‍ ഉച്ചയ്ക്കു ശേഷം യാത്ര പുറപ്പെട്ടു.

മൂടല്‍മഞ്ഞ് തീവണ്ടി സര്‍വീസുകളെയും ബാധിച്ചു. ഹൗറ രാജധാനി എക്സ്പ്രസ്, കൈലാഷ് വിശ്വനാഥ് എക്സ്പ്രസ്, മുംബൈ രാജധാനി എക്സ്പ്രസ് എന്നിവയുള്‍പ്പടെ പല തീവണ്ടികളുടെയും സമയം പുനഃക്രമീകരിച്ചത് യാത്രക്കാരില്‍ ആശയക്കുഴപ്പത്തിനു കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+