കോളേജുകളില്‍ ഇളനീര്‍പന്തലുകള്‍ തുറക്കുന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഇളനീര്‍ പന്തലുകള്‍ ആരംഭിക്കുന്നു. കോളേജുകളിലെ പാര്‍ലറുകളില്‍ നിന്നും കോളയെ പുറത്താക്കാന്‍ സര്‍വകലാശാല തന്നെയാണ് എത്തിയിട്ടുള്ളത്.
ബഹുരാഷ്ട്ര കമ്പനികളുടെ യാതൊരു ഗുണവുമില്ലാത്ത കോളകള്‍ക്ക് പകരം ഇളനീരിനെ കാമ്പസുകളിലെത്തിക്കുമെന്ന് ജനവരി എട്ട് തിങ്കളാഴ്ച സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഓരോ കോളേജുകളിലെയും എന്‍എസ്എസ് യൂണിറ്റ്, കോളേജ് യൂണിയന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.












Click it and Unblock the Notifications