Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയത്തില്‍ മാറ്റം വരുത്തും: നായനാര്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ കഴിയുന്ന വിധത്തില്‍ മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.

കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയത്തിനും രാജ്യത്തിനു ഭീഷണിയായ വര്‍ഗീയതയ്ക്കും എതിരെ സിപിഎം സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ ജനവരി എട്ട് തിങ്കളാഴ്ച പാറശ്ശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ മദ്യപിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശം തടസ്സപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ എം.എ.ബേബിയാണ് ജനമുന്നേറ്റ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ജനവരി 10 ബുധനാഴ്ച ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സിപിഎം ജനമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+